Saturday, March 28, 2009

കവിത-ആദ്യത്തെ ഇര

അനുഭവത്തിന്ടെ തീച്ചൂളയില്



ആദ്യം കരിയുന്നത് മുടിനാരിഴയാണ്



ചുവന്ന്,നരച്ച്,ദുറബലമായി



കുളിമുറിയിലും തോറ്ത്തിലും



ഉടുപ്പിലുമൊക്കെയവകൊഴിഞ്ഞ് വീഴുന്നു



തലച്ചോറിലെ കത്തുന്ന തീ ആദ്യം പടരുന്നത്



മുടിയുടെ വേരിലാണ്



കൈയ്യോന്നിയും കറ്റാറ് വാഴയും



ചതച്ച് നീരെടുത്ത് എണ്ണ കാച്ചി

തലമറന്ന് തേച്ചു കുളിച്ചിട്ടും

തണുക്കാത്തൊരുള്ച്ചൂടില്

ആദ്യം കരിയുന്നത് മുടിനാരാണ്

ഓറ്മ്മകള് താരനായി നിറയുന്ന

പഴുത്ത തലച്ചോറില്

ആദ്യം അരങ്ങൊഴിയുന്നത്

മുടിനാരിഴയാണ്

ഒരു ഛറ്ദ്ദിയിലും തീരാത്ത

ജീവിതത്തിന്ടെ കൈപ്പ്

തലയില് വേദനകളായി

ആവറ്ത്തിക്കുമ്പോളാദ്യം

നഷ്ടമാകുന്നത് ചികുരഭാരമാണ്

ചതിക്കപ്പെട്ടതിന്ടെ വേദന

കഫക്കട്ടകളായി ഉറഞ്ഞ്

വിങ്ങിയചെന്നിയിലാഞ്ഞു

കുത്തുമ്പോള് വേരോടെ

പിഴുതുകളയുന്നത് സ്വാസ്ഥ്യം

മാത്രമല്ല മുടിനാരും കൂടിയാണ്

വിദ്വേഷമായിരം തേനീച്ചകളായി

മുരളുന്ന ശിരസ്സില്

അതിജീവനം തേടുന്നു മുടിനാരാണ്

ഒഴുകുന്ന പുഴയിലെല്ലാം

മറന്നൊന്ന് മുങ്ങിത്താഴുമ്പോള്

ജ്വരമായി വരുന്ന നീരാളി

ആദ്യം ചുറ്റി വരിയുന്നത്

മുടിക്കെട്ടിലാണ്

നഷ്ടസ്വപ്നങ്ങള് അറ്ബുദരേണു-

ക്കളായി ചിതറിയ തലച്ചോറില്

രശ്മികള് തുളച്ചുകയറ്റുന്നതും

മുടികള് പിഴുതെടുത്ത സൂക്ഷ്മ-

സുഷിരങ്ങളിലൂടെ

ചിന്തകളൊരു നീറ്റലായ്പ്പടറ്ന്ന്

കണ്ണീറ് മണികളുതിറ്ത്ത്

പ്രഭാതങ്ങളിരുട്ടിലാഴ്ത്തി

നെറ്റിയില് ചുളിഞ്ഞ് കുരുങ്ങുന്ന വേദന

ആദ്യം പറിച്ചെടുക്കുന്നത്

മുടിനാരിഴകളെയാണ്

കണ്ണിലൂടൊഴുക്കിയും

മൂക്ക് പിഴിഞ്ഞും തീരാത്ത

നീറ്ക്കെട്ടുകള് നിറഞ്ഞ ജീവിതങ്ങള്

മുടികള് കൊഴിഞ്ഞ് തിരിച്ചറിയാനാവാത്ത

.രൂപങ്ങളാകുന്നു.



No comments:

Post a Comment