Wednesday, March 25, 2009

കവിത-കനല്ത്തോറ്റം

കത്തുന്ന തീപ്പന്തം
എല്ലുകളുരുകുന്ന മണം
വാള്പ്പിടിയില്പ്പതിഞ്ഞത്
രേഖയില്ലാത്ത കൈകള്
ചുണ്ടില് പറ്റിയ ചോരയ്ക്ക്
ഒരുനിറം ഒരേ കൈപ്പ്
കുന്നുകള് സൂര്യനെ മറയ്ക്കുന്നു
താഴ്വാരത്തിലെ ഇരുട്ടില്
മുഖംമൂടികള് പരസ്പരം മാറുന്നു

കഴുകന്ടെ ചിറകടി
ശവങ്ങള് ചീയുന്ന ഗന്ധം
സുവറ്ണ്ണ നിറമുള്ള ചെപ്പില്
സത്യം ഇപ്പോഴും ഭദ്രമാണ്
രക്തസാക്ഷിക്കൊരു വീട്,
ഒരു സ്തൂപം, ഒരുനഗരം,
പിന്നെയും പോരാഞ്ഞ്
ഒരുനടപ്പാതയുടെ വിളിപ്പേര്
പൊറുതിമുട്ടിയ കറ്ഷകന്
ഒരു കയറ്,ഒരുകിണറ്,
എന്നിട്ടും തീറ്ന്നില്ലെങ്കില്
ഒരുനുള്ള് വിഷം
കഴുതകളുടെ സംഗീതം
കല്ലെറിയരുത്,കൂകിവിളിക്കരുത്
അനന്തപുരിയിലെ
കോമാളിക്കൂട്ടങ്ങളുടെ
നാടകമരങ്ങേറുന്ന സമയം
ഒരുനിലവിളി
ആറത്തലയ്ക്കുന്ന കുന്നുകള്
ചിതറിത്തെറിച്ച മണ്ക്കുടക്കകളില്
തുലാവറ്ഷവും ഞാറ്റുവേലയും
അതിവേഗം വീശിയ കാറ്റില് പറന്നത്
നാടന്പാട്ടും ദാവണിച്ചിന്തും
ഒരു ചെമ്പനിനീറ്പ്പൂവ്
തേനിന് പ്രണയത്തിന്ടെ സ്വാദ്
പുകയാത്ത അടുപ്പിനുമുന്നില്
സ്വയം പുകയുന്നൊരമ്മയുടെയും
ചിന്തകള് പുകച്ചുരുളായി
ഊതിയകറ്റുന്നൊരച്ഛന്ടെയും
നടുവിലൊരു പൈങ്കിളിക്കനവ്
നൂല്ബന്ധമറ്റകൈത്തണ്ടയില്
ചോക്ളേറ്റായി മാറുന്ന കാമിനി
കനകം വിതറുന്ന കാമധേനു
ചോരതിളയ്ക്കുന്ന ഞരമ്പ്
പ്രതിരോധത്തിലെ നിഴല് നാടകങ്ങളും
പാവക്കൂത്തുകളും
ഇരുട്ടിലേക്ക് വലിച്ചുകൊണ്ടു പോയത്
അഭിമാനപൂരിതമായൊരു മനസ്സ്
കരിയിലക്കൂട്ടങ്ങള്ക്കിടയിലൊരു കനലുണ്ട്
അമറ്ന്നു താഴ്ന്ന കുന്നിന്ടെ മടിയിലും
ആരും കാണാതെ ഒരു കനലുണ്ട്
വളച്ചില്ലുപോലെ പൊട്ടിച്ചിതറിയ
പെണ്ണിന്ടെ കണ്ണിലും ഒരു കനലുണ്ട്
ഒരു കാറ്റു വീശിയാല് തീ
ആളിപ്പടറ്ന്നേക്കാം
പക്ഷേ
ഇതുവരെയും ഒരിളം തെന്നല്പോലും
ഇതുവഴിവന്നില്ല.

1 comment:

  1. കരിയിലക്കൂട്ടങ്ങള്ക്കിടയിലൊരു കനലുണ്ട്
    അമറ്ന്നു താഴ്ന്ന കുന്നിന്ടെ മടിയിലും
    ആരും കാണാതെ ഒരു കനലുണ്ട്
    വളച്ചില്ലുപോലെ പൊട്ടിച്ചിതറിയ
    പെണ്ണിന്ടെ കണ്ണിലും ഒരു കനലുണ്ട്
    ഒരു കാറ്റു വീശിയാല് തീ
    ആളിപ്പടറ്ന്നേക്കാം
    പക്ഷേ
    ഇതുവരെയും ഒരിളം തെന്നല്പോലും
    ഇതുവഴിവന്നില്ല
    കാറ്റും, കനലും ,സ്വയം ആവുക അപ്പോൾ ഒന്നിനു കാത്തിരികേണ്ടിവരില്ലാ


    നന്നായിട്ടുണ്ട്‌ ആശംസകൾ

    ReplyDelete