Tuesday, March 17, 2009

രാക്കിളിപ്പാട്ട്

കിളിവാതില് തുറക്കൂ കൃഷ്ണാ

രാത്തിങ്കളുദിച്ചല്ലോ

അകതാരില് പൂക്കുന്നല്ലോ

പലനാളില് കണ്ടൊരു സ്വപ്നം

പ്രണയാഗ്നി പടറന്നൊരു

തിരിനാളം പോലെ

ജ്വലിപ്പൂ രാധ

പുതുമഴയായി പ്പെയ്യൂ

കൃഷ്ണാ

പാല്ക്കടല് സ്നേഹക്കടലാകട്ടെ

ഘനശ്യാമ മേനിയിലും

മൃദുരാഗം പാടും മിഴികളിലും

സ്നേഹപ്പൂക്കള് നിറയ്ക്കൂ

കൃഷ്ണാ

നിന്പ്രിയ കാമിനി വരവായി

മൌനത്തിന്ടെ വാത്മീകങ്ങള്

ആറത്തു വരുന്ന സ്നേഹത്തിരയില്

അലിയുന്നത് കാണൂ കൃഷ്ണാ

ഈ തീരം നമ്മുടെ തീരം

ചന്ദ്രികയായി വിടരൂ

കൃഷ്ണാ

ഈ രാവ് നമ്മുട രാവ്

2

ഹൃദയത്തില് പ്രണയം കരുതി

ചിന്തകളില് മുള്മുനയേന്തി

വിരഹത്തിന് വേപഥു തോറ്റി

കണ്ണീരുപ്പ് കുടിച്ചു മടുത്തു

കൃഷ്ണാ

കൊന്നപ്പൂക്കണി സ്മൃതിയിലൊതുങ്ങി

പാലമൃതയ്യോ പാട്ടിലൊതുങ്ങി

പുഴകള് വറ്റി മണല്ക്കാടായി

വിഷമയമായി തെളിനീരുറവകള്

പൈക്കള് മേയും കുന്നിന്ചരിവുകള്

പച്ച വസന്തം സ്വപ്നം കാണ്മൂ

കൈക്കും ജീവിത യാഥാറ്ത്ഥ്യങ്ങള്

ദുരിതത്തിന്ടെ തീരാ ഗാഥകള്

ചിരിയില് തെളിയും കാണാക്കൊമ്പുകള്

എല്ലാം എല്ലാം മടുത്തു

കൃഷ്ണാ

കണ്ണില് കനവും നെഞ്ചില് നോവും

ചുണ്ടില് കൃഷ്ണ മന്ത്രവുമായി

നിന് പ്രിയ രാധ

ഇതാ വന്നു

മിഴികള് തുറന്ന് നോക്കൂ

കൃഷ്ണാ

കരകാണാക്കടലിനക്കരെ

രാധയെ മാത്രം

തള്ളരുതേ

നിന്നിലലിഞ്ഞ്

നീയായിത്തീറ്ന്ന്

ജനിമൃതിയുടെ ശാപക്കെട്ടുകള്

മാറ്റട്ടെ

കിളിവാതില് തുറക്കൂ കൃഷ്ണാ

നിന്പ്രിയരാധ ഇതാ വന്നു

No comments:

Post a Comment