Friday, March 20, 2009

കവിത-വീട് ഒരു ദ്വിമുഖചിത്രം

വീട് ഒരു കുഞ്ഞിനെപ്പോലെ

സ്വപ്നം കണ്ടുറങ്ങുന്ന കുഞ്ഞിനെപ്പോലെ

മണിയടിക്കുമ്പോള്,പക്ഷി ചിലയ്ക്കുമ്പോള്

ഞെട്ടിയെണീറ്റ് കണ്തിരുമ്മി നോക്കുന്ന

നിഷ്കളങ്കയായൊരു കുഞ്ഞിനെപ്പോലെ

ഒറ്റയ്ക്കിരുത്തിയാല് പിണങ്ങി മുഖം

വീറ്പ്പിച്ചു നില്ക്കുന്ന കുട്ടിയെപ്പോലെ

ചിരിയും കണ്ണീരും മറയ്ക്കാനറിയാത്ത

പാവം പിഞ്ചു പൈതലിനെപ്പോലെ

വാശിയാലെന്തും വാരിവിഴുങ്ങുന്ന

വിഴുങ്ങിയതൊക്കെ ഒളിപ്പിച്ച് വെയ്ക്കുന്ന

സ്വാറ്ത്ഥമതിയായൊരു കുട്ടിയെപ്പോലെ

ഒരമ്മയ്ക്ക് നഷ്ടപ്പെടാനുള്ളത്

തന്കുഞ്ഞ് പൊന്കുഞ്ഞ് മാത്രം

വീട് ഇല്ലാതാകുന്നത് കുഞ്ഞിനെ

നഷ്ടപ്പെടുന്നതുപോലെ

പെരുവഴിയില് നില്ക്കുന്നൊ-

രമ്മയുടെ നോവ് വീടിനെയോറ്ത്തല്ല

തന്കുഞ്ഞിനെയോറ്മ്മിച്ച് മാത്രം

ഒരിക്കല്പോലുമൊന്നെടുക്കാനാവാത്ത

സ്വന്തം കുഞ്ഞിനെയോറ്മ്മിച്ച് മാത്രം

2

വീട് അമ്മയെപ്പോലെ

സ്നേഹവും കരുതലുമുള്ളൊരമ്മയെപ്പോലെ

മക്കള്ക്ക് കാവലായ് കണ്ണൊന്ന് ചിമ്മാതെ

കാത്തിരിക്കുന്നൊരമ്മയെപ്പോലെ

നോവുകളെല്ലാമുള്ളിലൊതുക്കി

പുഞ്ചിരി പൊഴിയ്ക്കുമമ്മയെപ്പോലെ

കീറിയതായാലും വെടിപ്പുള്ള ചേല

ചുറ്റുന്നൊരമ്മയെപ്പോലെ

ഒതുങ്ങി ഒരുങ്ങി നില്ക്കുന്നു വീട്

അമ്മയെപ്പോലെ പുറമെ ശാന്തം

ഉള്ളിലഗാധമാംകുഴികള്, ചുഴികള്,

തിരമാലകള്,അഗ്നിവറ്ഷങ്ങള്

ഇറയത്തിരുന്ന് അയല്ക്കാരനെ

പോരിന് വിളിക്കുമ്പോള്

അമ്മയുടെമടിത്തട്ടിലെന്ന ധൈര്യം

വീട് ഇല്ലാതാകുമ്പോള് നഷ്ടമാ-

കുന്നത് സ്വന്തം അമ്മയെത്തന്നെ

അനാഥമായി പെരുവഴിയിലന്തിച്ചു നില്ക്കുന്ന

ജീവിതങ്ങള്ക്ക് നഷ്ടമാകുന്നത്

വീടല്ല

അമ്മയാണ്.

No comments:

Post a Comment